ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ആശ്വാസം; ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍ ഇങ്ങനെ

0

ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് ശേഷം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന 53-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്‌റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നി സേവനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്.

ജിഎസ്ടി നിരക്കുകളിലെ മാറ്റങ്ങള്‍:

1. എയര്‍ക്രാഫ്റ്റ് പാര്‍ട്‌സ് ആന്‍ഡ് ടൂള്‍സ്: വിമാനങ്ങളുടെ ഭാഗങ്ങള്‍, ഘടകങ്ങള്‍, ടെസ്റ്റിംഗ് ഉപകരണങ്ങള്‍, ടൂള്‍സ്, ടൂള്‍ കിറ്റുകള്‍ എന്നിവയുടെ ഇറക്കുമതിയ്ക്ക് 5ശതമാനം ഐജിഎസ്ടി

2. പാല്‍ കാനുകള്‍: എല്ലാ സ്റ്റീല്‍, ഇരുമ്പ്, അലുമിനിയം പാല്‍ കാനുകള്‍ക്കും 12% ജിഎസ്ടി

3. കാര്‍ട്ടണ്‍ ബോക്‌സുകള്‍: കാര്‍ട്ടണുകള്‍, ബോക്‌സുകള്‍, പേപ്പര്‍കെട്ടുകള്‍ എന്നിവയുടെ ജിഎസ്ടി 18% ല്‍ നിന്ന് 12% ആയി കുറച്ചു

4. സോളാര്‍ കുക്കറുകള്‍: സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ എനര്‍ജി സ്രോതസ്സുകളായാലും എല്ലാ സോളാര്‍ കുക്കറുകള്‍ക്കും 12 ശതമാനം ജിഎസ്ടി

5. പൗള്‍ട്രി മെഷിനറി ഭാഗങ്ങള്‍: കോഴി വളര്‍ത്തല്‍ യന്ത്രങ്ങളുടെ ഭാഗങ്ങള്‍ക്ക് 12 ശതമാനം ജിഎസ്ടി

6. സ്പ്രിംഗളറുകള്‍: ഫയര്‍ വാട്ടര്‍ സ്പ്രിംഗളറുകള്‍ ഉള്‍പ്പെടെ എല്ലാത്തരം സ്പ്രിംഗളറുകള്‍ക്കും 12 ശതമാനം ജിഎസ്ടി

LEAVE A REPLY

Please enter your comment!
Please enter your name here