ഇതിനെയൊക്കെ എന്തിനാണ് പ്രണവിന്റെ നായികയാക്കിയത്? അവര്‍ അസ്വസ്ഥരായിരുന്നു: ദര്‍ശന രാജേന്ദ്രന്‍

0

തിയറ്ററില്‍ വന്‍ വിജയമായി മാറിയ സിനിമയാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷത്തിലെത്തിയത്. എന്നാല്‍ പ്രണവിന്റെ നായികയായി തന്നെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നു എന്ന് പറയുകയാണ് ദര്‍ശന. സോഷ്യല്‍ മീഡിയയില്‍ തന്നെ ചീത്തവിളിച്ചിട്ടുള്ള കമന്റുകളായിരുന്നു എന്നാണ് താരം പറയുന്നത്.

ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമന്റുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളില്‍ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അസ്വസ്ഥരായി. പക്ഷേ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകള്‍ക്കും സ്‌നേഹിക്കപ്പെടാമെന്നും സ്ലോമോഷനില്‍ നടന്ന് മുടി പറത്താമെന്നും മനസിലാക്കി കൊടുക്കാന്‍ സാധിച്ചു. പക്ഷേ എന്നെ പൂരത്തെറിയായിരുന്നു. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിന്റെ നായികയാക്കിയത് എന്നായിരുന്നു അവരൊക്കെ ചോദിച്ചത്. – ദര്‍ശന പറഞ്ഞു.രാജേഷ് മാധവനും റോഷന്‍ മാത്യുവുമെല്ലാം തനിക്ക് ഇത്തരം കമന്റുകള്‍ അയച്ചുതരുമായിരുന്നു എന്നും താരം പറയുന്നു. താന്‍ മെന്റലി ഓക്കെയായി ഇരിക്കുന്ന സമയത്ത് മാത്രമാണ് ഇത്തരം കമന്റുകള്‍ നോക്കിയിരുന്നതെന്നും അതിനാല്‍ അതൊന്നും തന്നെ ബാധിക്കാറില്ല എന്നുമാണ് ദര്‍ശന പറയുന്നത്.

Leave a Reply