കൊച്ചിയില്‍ ട്രാഫിക് സിഗ്നലില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

0

കൊച്ചി: മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നലില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. ഒരു ബൈക്കിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നലില്‍ ഇടിച്ച് കല്ലട ബസ് ആണ് മറിഞ്ഞത്. ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്ന് വന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റതായി നാട്ടുകാര്‍ പറയുന്നു.ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഏഴുപേരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here