‘കളി കാണാതിരുന്നത് മന:പൂർവം’; കാരണം വെളിപ്പെടുത്തി ബിഗ് ബി

0

ടി20 ലോകകപ്പില്‍ വീണ്ടും മുത്തമിട്ട ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് നടൻ അമിതാഭ് ബച്ചൻ. എന്നാൽ താൻ മത്സരം കണ്ടില്ലെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബിയിപ്പോൾ. മന:പൂർവമാണ് താൻ മത്സരം കാണാതിരുന്നത് എന്നാണ് അമിതാഭ് കുറിച്ചിരിക്കുന്നത്.(‘Not watching the game was intentional’; Big B revealed the reason)

എന്തുകൊണ്ടാണ് താൻ അത്തരമൊരു തീരുമാനമെടുത്തതെന്ന് ബ്ലോഗിലൂടെ ബിഗ് ബി ആരാധകരെ അറിയിച്ചിട്ടുമുണ്ട്. ടി20 ലോകകപ്പിൽ ഇന്ത്യ തോൽക്കുമോയെന്നുള്ള പേടി കാരണമാണ് താൻ ടിവി കാണാതിരുന്നതെന്നാണ് ബിഗ് ബി പറയുന്നത്.

‘ലോക ചാമ്പ്യന്മാർ… ഇന്ത്യ, ടി20 ലോകകപ്പ് 2024. ആവേശം, വികാരം, പേടി… എല്ലാം ഉണ്ടായിരുന്നു. ടിവി കണ്ടില്ല. നമ്മൾ തോറ്റു പോകുമോയെന്നായിരുന്നു പേടി. കൂടുതലൊന്നും തലയിലേക്ക് കയറിയില്ല, കണ്ണീർ മാത്രം’- എന്നാണ് അമിതാഭ് ബ്ലോഗിൽ കുറിച്ചിരിക്കുന്നത്.17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. അതേസമയം അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയ കൽക്കി 2898 എഡി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. അശ്വത്ഥാമ എന്ന കഥാപാത്രമായാണ് ബിഗ് ബി ചിത്രത്തിലെത്തിയത്.

Leave a Reply