‘മഞ്ജു വാര്യരുടെ കാമുകൻ’; വിടുതലൈ: പാർട്ട് 2 വിലെ കഥാപാത്രത്തേക്കുറിച്ച് വിജയ് സേതുപതി

0

മഹാരാജയാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. ജൂൺ 14 ന് തിയറ്ററുകളിലെത്തിയ മഹാരാജയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മക്കൾ സെൽവന്റെ അമ്പതാമത്തെ ചിത്രമെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. അതേസമയം വിജയ് സേതുപതിയുടേതായി ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വിടുതലൈ: പാർട്ട് 2.(‘Manju Warrier’s Lover’; Vijay Sethupathi on his character in Vithutalai: Part 2,)

ചിത്രത്തിന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കും ആകാംക്ഷയാണ്. ചിത്രത്തിലെ തൻ്റെയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. മഹാരാജയുടെ പ്രൊമോഷനിടെയായിരുന്നു വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്.

‘വാത്തിയാർ എന്ന തന്റെ കഥാപാത്രത്തിനായി വെട്രിമാരൻ മനോഹരമായ ഒരു ലവ് ട്രാക്ക് ചെയ്തിട്ടുണ്ട്. തനിക്കും നടി മഞ്ജു വാര്യർക്കുമിടയിലാണ് ഈ റൊമാൻ്റിക് ട്രാക്ക് നടക്കാൻ പോകുന്നത്. ചിത്രത്തിൻ്റെ ഫൈനൽ കട്ടിൽ ഈ ഭാഗങ്ങൾ എഡിറ്റ് ചെയ്യരുതെന്ന് വെട്രിമാരനോട് താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും’ വിജയ് സേതുപതി വെളിപ്പെടുത്തി.വിജയ് സേതുപതിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. സൂരി, ഗൗതം വാസുദേവ് മേനോൻ, കിഷോർ, രാജീവ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗ്രാസ് റൂട്ട് ഫിലിം കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here