‘കമൽ സാറിൻ്റെ ലുക്കിൽ ഞാനിപ്പോഴും കുടുങ്ങിക്കിടക്കുകയാണ്’; കൽക്കി ട്രെയ്‌ലറിനേക്കുറിച്ച് രാജമൗലി

0

കൽക്കി 2898 എഡിയുടെ ട്രെയ്‌ലർ സോഷ്യൽ മീ‍ഡിയയിൽ തരംഗമാവുകയാണ്. ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുകയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കൽക്കിയുടെ ട്രെയ്‌ലറിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രാജമൗലി.(‘I’m still stuck on Kamal sir’s look’; Rajamouli on Kalki trailer,)

‘പവർ പാക്കഡ് ട്രെയ്‍ലറാണിത്. അമിതാഭ് ജി, ഡാർലിംഗ് (പ്രഭാസ്), ദീപിക എന്നിവരുടെ കഥാപാത്രങ്ങൾക്ക് വളരെയധികം ആഴമുണ്ടെന്ന് തോന്നുന്നു, അത് ശരിക്കും കൗതുകകരമാണ്. കമൽ സാറിൻ്റെ ലുക്കിലും അദ്ദേഹം എപ്പോഴത്തെയും പോലെ അത്ഭുതപ്പെടുത്തുന്ന രീതിയിലും ഞാൻ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. നാഗി… നിന്റെ ലോകം കാണാനായി 27 വരെ കാത്തിരിക്കാനാകില്ല’- എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷനായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസ് ട്രെയ്‌ലർ പുറത്തുവന്നതോടെ കമൽ ഹാസന്റെ ലുക്കിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുഴുവൻ. വില്ലനായാണ് കമൽ ചിത്രത്തിലെത്തുന്നത്.ഭൈരവയെന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോൾ പത്മയായി ദീപികയുമെത്തുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസാണ്. 600 കോടി ബജറ്റിലാണ് കൽക്കിയൊരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here