Tuesday, March 18, 2025

‘ആ സൈക്കിൾ കള്ളൻ പിടിയിൽ’; അവന്തികയ്‌ക്ക് ആശ്വാസം, സൈക്കിളും തിരിച്ചു കിട്ടി

കൊച്ചി: രണ്ട് തവണ സൈക്കിൾ മോഷണം പോയ അവന്തികയ്ക്ക് ഇരട്ടിമധുരം. അവന്തികയ്‌ക്ക് മന്ത്രി വി ശിവൻകുട്ടി സമ്മാനിച്ച സൈക്കിൾ മോഷ്ടിച്ച കള്ളനെ പൊലീസ് പിടികൂടി. സൈക്കിളും തിരിച്ചെടുത്തു. ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജി (56) ആണ് പിടിയിലായത്.

ആദ്യമായി വാങ്ങിയ സൈക്കിള്‍ മോഷണം പോയെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഇ-മെയില്‍ അയച്ച പാലാരിവട്ടം സ്വദേശിനി അവന്തികയ്ക്ക് ഈ മാസം രണ്ടിനാണ് സ്കൂൾ പ്രവേശനോത്സവ പരിപാടിക്കിടെ മന്ത്രി സൈക്കിള്‍ സമ്മാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ആ സൈക്കിളും മോഷണം പോവുകയായിരുന്നു. പിന്നാലെയാണ് പരാതിയുമായി അവന്തിക പാലാരിലവട്ടം പൊലീസിന് സമീപിക്കുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു മോഷണം. സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റെയിന്‍കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം പക്ഷെ വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മോഷണ വിവരം അറിയുന്നതെന്ന് അവന്തിക പറയുന്നു.

താമസം ഒന്നാം നിലയിലായതിനാല്‍ താഴെ കാര്‍ പോര്‍ച്ചിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന് സ്‌കൂട്ടറുകളുമുണ്ടായിരുന്നു എന്നാല്‍ കള്ളന്‍ സൈക്കിള്‍ മാത്രമാണ് കൊണ്ടു പോയത്.

Latest News

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎസ് നാഷണല്‍...

More News