ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 54 കാരന്‍ പിടിയില്‍

0

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 54കാരന്‍ പിടിയില്‍. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്.

കരാര്‍ വ്യവസ്ഥയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ നിരവധിയാളുകളില്‍ നിന്ന് പണം വാങ്ങുകയായിരുന്നു. പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.അറസ്റ്റ് ചെയ്ത മുരുകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply