ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം; നടപടി ഇങ്ങനെ

0

തൃശൂര്‍: ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും വിഐപി/സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജൂലൈ ഒന്നുമുതല്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിഐപി / സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.വരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാനാണ് ദേവസ്വം ഭരണസമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ ദര്‍ശനവും ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാടുകാര്‍ക്കുള്ള ദര്‍ശനത്തിനും നിയന്ത്രണം ബാധകമല്ല. പൊതു അവധി ദിനങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഭരണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ.വികെ വിജയന്‍ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ പിസി ദിനേശന്‍ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്‍, കെപി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here