ഇരുട്ടത്തും ചിത്രങ്ങള്‍ പകര്‍ത്താം, എഐ ബൂസ്റ്റ് എന്‍ജിന്‍; 7699 രൂപയ്ക്ക് ഫോണ്‍, റിയല്‍മിയുടെ പുതിയ മോഡല്‍

0

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫോണായ റിയല്‍മി സി 61ന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. പുതിയ ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റിയല്‍മി സി51ന്റെ പിന്‍ഗാമിയായി അവതരിപ്പിക്കുന്ന ഫോണിന് പതിനായിരം രൂപയില്‍ താഴെയായിരിക്കും വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജും, 4 ജിബി റാമും 128 ജിബി സ്‌റ്റോറേജും, 6 ജിബി റാമും 128 ജിബി സ്‌റ്റോറേജും എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇറങ്ങുന്ന ഫോണിന് മാര്‍ബിള്‍ ബ്ലാക്ക്, സഫാരി ഗ്രീന്‍ എന്നി രണ്ടു കളര്‍ ഓപ്ഷന്‍ ഉണ്ടായിരിക്കും.

എന്‍ട്രി ലെവലില്‍ വരുന്ന ഫോര്‍ ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 7699 രൂപയാണ് വില വരിക. ഫോര്‍ ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 800 രൂപ കൂടും. 8499 രൂപയാണ് വില വരിക. ആറു ജിബി റാമാകുമ്പോള്‍ 500 രൂപ കൂടി കൂടും. 8999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ആറ് ജിബി റാം മോഡലിന് 900 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. അതായത് 8099 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കും. UNISOC T612 ഒക്ടാ കോര്‍ പ്രൊസസറും 5,000mAh ബാറ്ററിയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ കാമറ സജ്ജീകരണത്തില്‍ 32 എംപി പ്രൈമറി ലെന്‍സിനൊപ്പം AI ബൂസ്റ്റ് എന്‍ജിന്‍ പായ്ക്കും വരുന്നുണ്ട്.രാത്രിയില്‍ ഇരുണ്ട ഫോട്ടോകളും ഭംഗിയായി പകര്‍ത്താന്‍ കഴിയുന്നവിധം 4-ഇന്‍ -1 പിക്‌സല്‍ ബിന്നിംഗ് സാങ്കേതികവിദ്യയോടെയാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഫോണിന് IP54 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിംഗ് ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here