മഴയത്ത് നഗരം കാണാനിറങ്ങി ആനയും പാപ്പാനും; ഗതാഗതക്കുരുക്ക്, പൊലീസെത്തി തളച്ചു

0

തൃശൂര്‍: തൃശൂർ നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി ആനയും പാപ്പാനും. സ്വരാജ് റൗണ്ടിൽ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കൂർക്കഞ്ചേരി സ്വദേശി നജീലിന്റെ ആന ഗണേശനുമായി പാപ്പാൻ സ്വരാജ് റൗണ്ടിലേക്ക് എത്തുകയായിരുന്നു.(An elephant and papaan went to see the city in the rain; Traffic jam,the police came and stopped it,)

ഒരു മണിക്കൂറിലേറെ ആനയും പാപ്പാനും സ്വരാജ് റൗണ്ടിൽ നിലയുറപ്പിച്ചു. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കും ആശങ്കയുമുണ്ടായി.പിന്നീട് പൊലീസെത്തിയാണ് ആനയെയും പാപ്പാനെയും പ്രദേശത്ത് നിന്ന് മാറ്റിയത്. പൊലീസ് അകമ്പടിയിൽ പാപ്പാനെയും ആനയെയും കൊക്കാല ജംഗ്ഷനിലേക്ക് കൊണ്ടു വരികയും ആനയെ ഉടമയുടെ വീട്ടിൽ തളയ്ക്കുകയും ചെയ്‌തു.

കൂർക്കഞ്ചേരിയിലെ ഉടമയുടെ വീട്ടിലേക്കാണ് ആനയെ എത്തിച്ച് തളച്ചത്. പാപ്പാൻ മദ്യപിച്ചിരുന്നു എന്നാക്ഷേപം ഉയർന്നെങ്കിലും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here