വേര്‍പിരിയുന്നുവെന്ന് അറിയിച്ചിട്ട് രണ്ട് വര്‍ഷം; ഐശ്വര്യയും ധനുഷും വിവാഹമോചന നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

0

തങ്ങള്‍ വിവാഹമോചിതരാവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന നടന്‍ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകര്‍ അറിഞ്ഞത്. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിയുന്ന കാര്യം അറിയിച്ചത്. വിവാഹമോചനത്തിനായി കോടതി നടപടികള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ചെന്നൈയിലെ കുടുംബകോടതിയിലാണ് ധനുഷും ഐശ്വര്യയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹര്‍ജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്. 2022 ജനുവരിയിലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here