ടിപ്പര്‍ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

ആലപ്പുഴ: ആലപ്പുഴ കെ പി റോഡില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം ലീലാ നിവാസില്‍ ലീല (58) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്.കായംകുളം-പുനലൂര്‍ റോഡില്‍ വെട്ടിക്കോടിന് സമീപത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍, ഓട്ടോ യാത്രക്കാരായിരുന്ന ലീലയുടെ സഹോദരി, മരുമകള്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here