മുപ്പതിനായിരത്തിലേറെ പ്രസവമെടുത്ത അപൂർവ ബഹുമതി; ഗൈനക്കോളജിസ്റ്റ് ഡോ. ശാന്ത വാരിയർ അന്തരിച്ചു

0

കൊച്ചി: കൊച്ചി ലക്ഷ്മി ആശുപത്രി ഡയറക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റ് തിരുമുപ്പത്തു വാരിയത്ത് ഡോ. ശാന്ത വാരിയർ അന്തരിച്ചു. 82 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

മുപ്പതിനായിരത്തിലേറെ പ്രസവങ്ങളെടുത്ത അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത വാരിയർ. ശിശുരോഗ വിദഗ്ധൻ ഡോ. കെകെആർ വാരിയരുടെ ഭാര്യയാണ്. പത്തു വർഷത്തോളം സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്ന ഡോ. ശാന്ത 1979-ലാണ് ഭർത്താവ് ഡോ. കെകെആർ വാരിയർക്കൊപ്പം ലക്ഷ്മി ആശുപത്രി സ്ഥാപിച്ചത്.മക്കൾ: ടി.ആർ. പ്രദീപ് (അനു), ഡോ. ടി.ആർ. പ്രമോദ് വാരിയർ. മരുമകൾ: എം.എസ്. രതി (മഴുവന്നൂർ വാരിയം). മന്ത്രി പി. രാജീവ് അടക്കം ഒട്ടേറെപ്പേർ ഡോ. ശാന്തയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാരം ബുധനാഴ്ച 10-ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here