‘വർഷങ്ങൾക്ക് ശേഷം’ രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് വിസ്‌മയ മോഹൻലാൽ

0

തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ കണ്ട് വിസ്മയ മോഹൻലാൽ. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മനോഹരമായ സിനിമയെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് വിസ്മയ പ്രതികരിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയുടെ പ്രതികരണം.

സ്റ്റോറിയിൽ വിസ്മയ പ്രണവ് മോഹൻലാലിനെ ടാഗും ചെയ്തിട്ടുണ്ട്. ചെന്നൈയിൽ പോയി സിനിമയിൽ ഭാഗ്യപരീക്ഷണം നടത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തെ കുറിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും നേരത്തെ പ്രതികരിച്ചിരുന്നു. സിനിമ കണ്ടപ്പോൾ താനും പഴയ കാലങ്ങളിലേക്ക് പോയിയെന്നും അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറിവരുന്ന ഒരു ചിരി ഈ സിനിമ കാത്തുവച്ചിരുന്നുെവന്നും മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്.നേരത്തെ സിനിമയുടെ റിലീസ് ദിനം തന്നെ സുചിത്ര മോഹൻലാൽ കൊച്ചിയിലെ തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ–പ്രണവ് കോംബോ ആണ് സിനിമയുടെ ആകർഷണമെന്നും ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓർമ വന്നുെവന്നും സുചിത്ര പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here