യുകെയിൽ പോയ സച്ചിൻ ചതിയിൽപ്പെട്ടു, വ്ലോഗറായി റീനുവിനെ വെറുപ്പിച്ചു; ഹാർട്ട് ബ്രേക്ക്: വൈറലായി പ്രേമലു 2

0

തെന്നിന്ത്യയിൽ വലിയ വിജയം നേടിയ ചിത്രമാണ് നസ്ലിനും മമിത ബൈജുവും ഒന്നിച്ച പ്രേമലു. തിയറ്ററിൽ എത്തിയതിനു പിന്നാലെ ഒടിടിയിലും ഹിറ്റാവുകയാണ് ചിത്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന്റെ കഥയാണ്. സച്ചിൻ യുകെയിൽ പോകുന്നതിലാണ് പ്രേമലു ചിത്രം അവസാനിക്കുന്നത്. അതിനുശേഷം ഈ പ്രണയ ജോഡികളുടെ ജീവിതത്തിൽ എന്തായിരിക്കും സംഭവിച്ചിരിക്കുക? ഇതിനുള്ള ഉത്തരാണ് ഷിജു അച്ചാണ്ടി എന്ന വ്യക്തി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്.

പ്രേമലു 2 എന്ന തലക്കെട്ടിലാണ് കുറിപ്പ്. യുകെയിൽ പോകുന്ന സച്ചിൻ വ്ളോഗർ ആവുമെന്നാണ് കുറിപ്പിൽ പറയുന്നത്. ഇതോടെ റീനുവുമായി തെറ്റും. റീനു ഹൈദരാബാദിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുകയും അത് യുകെയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. സച്ചിന്റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ് തനിക്കൊപ്പം ജോലി ചെയ്യാൻ സച്ചിനെ വിളിക്കുന്നതോടെ ഇവരുടെ ജീവിതം വീണ്ടും പ്രണയത്തിന്റെ ട്രാക്കിലേക്ക് നീങ്ങും. വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച് ആദി വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടും. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റ്. ഈ കഥ സിനിമയാക്കിയാൽ അടിപൊളിയായിരിക്കും എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here