ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധം; ഫീസ് ഇളവും പരിഗണിക്കണം

0

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്കൂൾ വിദ്യാർഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബസിൽ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്കൂളുകൾ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അതത് സ്കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here