പിറവത്ത് റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

0

കൊച്ചി: പിറവം മണീട് വെട്ടിത്തറയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞു വീണ് രണ്ടു തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. ഏലപ്പാറ സ്വദേശി വേണു, വണ്ണപ്പുറം സ്വദേശി രാജന്‍ എന്നിവരാണ് മണ്ണിനുള്ളില്‍ കുടുങ്ങിയത്. ഇവരെ ഫയര്‍ഫോഴ്‌സ് സംഘം സുരക്ഷിതമായി പുറത്തെടുത്തു.ഏഴക്കരനാട് പിഎംജിഎസ് വൈ പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണത്തിന് പുഴയുടെ സൈഡ് കെട്ടാന്‍ വാനം താഴ്ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. പുറത്തെടുത്ത തൊഴിലാളികള്‍ക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here