‘പകല്‍ സമയത്തെ മയക്കം രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരം’; വേനല്‍ക്കാല ഡ്രൈവിങ്…, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

0

തിരുവനന്തപുരം: വേനല്‍ ചൂട് അതിന്റെ പാരമ്യത്തിലേക്ക് എത്തുകയാണ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം , മാനസിക പിരിമുറുക്കം, പുറം വേദന , കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കും. ദീര്‍ഘദൂര യാത്രകളില്‍ ഇത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. ദാഹവും ശാരീരിക പ്രശ്‌നങ്ങളും മാത്രമല്ല ഹൈവേകളില്‍ റോഡ് മരീചിക പോലെയുള്ള താല്‍ക്കാലിക പ്രതിഭാസങ്ങളും ഡ്രൈവിംഗ് ദുഷ്‌കരമാക്കും. വേനല്‍ ചൂടില്‍ ഉച്ചകഴിഞ്ഞുള്ള ഡ്രൈവിംഗില്‍ ഉറക്കത്തിനുള്ള സാദ്ധ്യത കൂടുതലാണ്. റോഡില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും ഉണ്ടാകും എന്നത് കൊണ്ട് രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലത്തെ ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഫെയ്‌സ്ബുക്കിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ് അപകട മുന്നറിയിപ്പ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here