നയന്‍താരയേയും വിഘ്‌നേഷിനേയും ഒന്നിപ്പിച്ചത് ധനുഷിന്റെ ആ വാക്ക്

0

തെന്നിന്ത്യയെ അമ്പരപ്പിച്ച താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. നാനും റൗഡി താന്‍ എന്ന ചിത്രമാണ് ഇരുവരേയും ഒന്നിപ്പിച്ചത്. വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. നയന്‍താരയേയും വിഘ്‌നേഷിനേയും ഒന്നിപ്പിക്കാന്‍ തമിഴിലെ സൂപ്പര്‍താരം ധനുഷും കാരണമായി. ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഘ്‌നേഷ് ശിവന്റെ തുറന്നു പറച്ചില്‍.

നാനും റൗഡി താന്‍ നിര്‍മിച്ചത് ധനുഷായിരുന്നു. ചിത്രത്തിന്റെ പ്രധാന വേഷത്തിലേക്ക്‌ നയന്‍താരയുടെ പേര് നിര്‍ദേശിച്ചത് ധനുഷ് ആണെന്നാണ് വിഘ്‌നേഷ് പറയുന്നത്. ധനുഷാണ് എന്നെക്കൊണ്ട് നയനിനോട് കഥ പറയിക്കുന്നത്. അവള്‍ക്ക് ഇഷ്ടപ്പെട്ടു. നയന്‍താര സിനിമയിലേക്ക് എത്തിയതോടെയാണ് വിജയ് സേതുപതിയേയും സിനിമിലേക്ക് കാസ്റ്റ് ചെയ്യാന്‍ പറ്റിയത്. അദ്ദേഹത്തിനോട് കഥ പറഞ്ഞെങ്കിലും തിരക്കഥ ഇഷ്‌പ്പെട്ടിരുന്നില്ല. പക്ഷേ നയന്‍സ് യെസ് പറഞ്ഞതോടെയാണ് വിജയും സമ്മതിച്ചത്. ആ സിനിമ കാരണം ഒരുപാട് സമയം നയന്‍താരയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായി. ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ അടുത്തു.- വിഘ്‌നേഷ് പറഞ്ഞു.

വിഘ്‌നേഷുമായി അടുത്തത് വളരെ സ്വാഭാവികമായിട്ടായിരുന്നു എന്നാണ് നയന്‍താര പറയുന്നത്. ഒഴുക്കിനൊപ്പം പോവുകയായിരുന്നു ഞങ്ങള്‍. മൂന്നു മാസത്തിനു ശേഷം, ഇത് ഇങ്ങനെയാവുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.- നയന്‍താര കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് വിഘ്‌നേഷും നയന്‍താരയും 2022ല്‍ വിവാഹിതരാവുന്നത്. അതേ വര്‍ഷം തന്നെ ഇരുവര്‍ക്കും വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here