ചെന്നൈ സൂപ്പര്‍ കിങ്സിന് ആവേശം പകര്‍ന്ന് മമിത ഗ്യാലറിയില്‍; ക്രഷിനെ കണ്ട ആവേശത്തില്‍ ആരാധകര്‍

0

ചെന്നൈ: തുടർതോൽവിക്ക് ശേഷം കൊൽക്കത്തയെ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയപ്പോൾ ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോനിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റഗ്രാമിലൂടെ ധോനിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.ഐപിഎൽ മത്സരത്തിൽ അഞ്ച് കളികളിൽ മൂന്നാം ജയമാണ് ചെന്നൈയുടെത്. അപരാജിതരായി തുടർന്ന കൊൽക്കത്തയെ ഏഴ് വിക്കറ്റിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ടീം ക്യാപ്‌റ്റനായ ഋതുരാജ് ഗെയ്ക്‌വാദിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

Leave a Reply