ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും, മാംസവും മുട്ടയും വാങ്ങുന്നത്തിന് വിലക്ക്

0

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറാവുകളെ നാളെ കൊന്നൊടുക്കും.

പക്ഷിപ്പനി ബാധിത മേഖലകളിൽ മാംസം, മുട്ട എന്നിവയുടെ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും തടഞ്ഞതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ അറിയിച്ചു.എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ ചത്ത സാഹചര്യത്തിൽ ഭോപ്പാലിലെ കേന്ദ്ര ലാബിൽ പരിശോധിച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് രോഗബാധിതമേഖലകളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്. ദ്രുത കർമ സേന രൂപീകരണവും ഒരുക്കങ്ങളും പൂർത്തിയാക്കി നാളെ മുതൽ കളളിങ്ങ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here