നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

0

കൊച്ചി : നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഏലിയാമ്മ ജോസഫ് ആണ് ഭാര്യ. മീരാ ജാസ്മിനെ കൂടാതെ നാലു മക്കളാണ് ജോസഫ് ഫിലിപ്പിനുള്ളത്. ഏറ്റവും ഇളയമകളാണ് മീരാ ജാസ്മിന്‍.

ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ് എന്നിവരാണ് മറ്റുമക്കൾ. ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് കാമറാമാനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here