സിഎഎ മുസ്ലീങ്ങളെ ബാധിക്കില്ല, പ്രതിഷേധം തെറ്റിദ്ധാരണമൂലമെന്ന് മുസ്ലീം ജമാഅത്ത്

0

ബറേലി: പൗരത്വ നിയമ ഭേദഗതി (സിഎഎ) രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കി. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍കാലങ്ങളില്‍ നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല. ഒരു മുസ്ലീമിന്റെ പേര് പോലും ഇതുമൂലം ഇല്ലാതാകില്ല. മുന്‍വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും ഷഹാബുദീന്‍ റസ്‌വി പറഞ്ഞു.മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നുവെന്നതാണ് 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാല്‍, ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമല്ല പുതിയ വ്യവസ്ഥകളെന്നാണ് സുപ്രീംകോടതിയിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here