തിരുവനന്തപുരം: തിരുവന്തപുരം പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായത് ഹസന്‍കുട്ടി എന്ന അലിയാര്‍ കബീര്‍. അമ്പത് വയസ്സു തോന്നിക്കുന്ന പ്രതിയെ കൊല്ലം ചിന്നക്കടയില്‍നിന്നാണ് പിടികൂടിയതെന്നും തിരുവന്തപുരം കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.
പ്രതി മുമ്പ് എട്ടോളം കേസുകളില്‍ പ്രതി ആയിരുന്നു. 2022ല്‍ അയിരൂരിലെ 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് ഇയാള്‍ ജനുവരി 12നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. പോക്‌സോ കേസിന് പുറമെ ഓട്ടോറിക്ഷ മോഷണം, വീട് മോഷണം, ക്ഷേത്രങ്ങളിലെ മോഷണം, തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ലൈഗീംക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്
ഇയാളുടെ രീതിയാണ്. രാത്രി പല ഇടങ്ങളില്‍ സഞ്ചരിച്ച് ജോലി ചെയ്ത് പണം സമ്പാദിച്ച് അവിടെ തങ്ങുകയാണ് ഇയാളുടെ രീതി. ഇയാള്‍ക്ക് സ്ഥിരമായി ഒരു താമസസ്ഥലമില്ലെന്നും പൊലീസ് പറഞ്ഞു.രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും കുട്ടിയെ പ്രതി തട്ടിയെടുത്തതെന്നാണു പൊലീസ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും പ്രതി പറഞ്ഞു. ”പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ചാക്ക, എയര്‍പോര്‍ട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പില്‍ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടതെന്നു പ്രതി പറഞ്ഞു”. കുട്ടിലെ എടുത്തുകൊണ്ട് പോകുന്നതിനിടെ കുട്ടികരഞ്ഞപ്പോള്‍ വായ് പൊത്തിപ്പിടിച്ചു, പിന്നീട് കുട്ടിയുടെ ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.