മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം.

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന എസ്‌കോട്ട് വാഹനങ്ങളും കടന്ന് പോയ ശേഷം അല്‍പം പിന്നിലായിട്ടാണ് ആബുലന്‍സ് കടന്ന് വന്നത്. എതിര്‍വശത്തു കൂടി കടന്ന് വന്ന മറ്റൊരു കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിക്കുകയായിരുന്നു.കരിമ്പന കുളം സ്വദേശികളായ തോമസ്, റാണിമോള്‍, മിനി, അഞ്ച് വയസുകാരന്‍ ജുവാന്‍, ആറു വയസുകാരന്‍ ഇവാന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here