നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ താനെയില്‍ വാഹനാപകടം; മലയാളി ദമ്പതികള്‍ മരിച്ചു

0

മുംബൈ: മഹാരാഷ്ട്ര താനെയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാട്ടിലെത്തി തിരികെ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ വൈകീട്ടാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്‌സിയില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ശിവജീവയ്ക്ക് മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ ശോഭുകുമാര്‍ നാസിക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ടാക്‌സി ഡ്രൈവര്‍ അപകടനില തരണം ചെയ്തിട്ടില്ല.നാട്ടില്‍ പോയി തിരികെ നാസിക്കിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി എടുത്ത് നാസിക്കിലേക്ക് പോകുമ്പോഴാണ് വാഹനാപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഹോളി ആയിരുന്നതിനാല്‍ ഇവര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബസ് ലഭിച്ചില്ല. തുടര്‍ന്ന് ടാക്‌സിയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. നാസിക്കിലെ മലയാളികള്‍ക്ക് ഇടയില്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ദമ്പതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here