ബിജെപിയില്‍ ചേരുമെന്ന പ്രചാരണം; പിതാവിനോടുള്ള സിപിഎമ്മിന്റെ പകയെന്ന് ചാണ്ടി ഉമ്മന്‍

0

കോട്ടയം: ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്രീറാം വിളി കേള്‍ക്കുന്നതായി സിപിഎം പ്രചരിപ്പിക്കുകയാണെന്നും കല്ലറയെ പോലും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് ചാണ്ടി ഉമ്മനെതിരെയുള്ള ആക്രമണമല്ല. പിതാവിനോടുള്ള സിപിഎമ്മിന്റെ പകയാണ്. പിതാവിനെ വെറുതെവിടണമെന്നും തന്നെ ആക്രമിച്ചോളുവെന്നും പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ ചാണ്ടി ഉമ്മന്‍ പറഞ്ഞു.ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നെന്നും മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഎം കേരളത്തോട് മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മക്കള്‍ ബിജെപിയില്‍ പോയപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും കോണ്‍ഗ്രസ് അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വിദൂര ചിന്തയില്‍ പോലും ബിജെപി എന്ന വിചാരം ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Leave a Reply