കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി

0

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ പുറത്താക്കി. ഇവരുടെ നിയമനത്തില്‍ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. നേരത്തെ ഇവര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഈ വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോള്‍, ഗവര്‍ണര്‍ വിസിമാരുമായി ഹിയറിങ് നടത്തണമെന്നും കാരണം തേടണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ്, സംസ്‌കൃത വിസി ഡോ. എം വി നാരായണന്‍ എന്നിവരുമായി ഹിയറിങ് നടത്തി. തുടര്‍ന്ന് ഗവര്‍ണര്‍ നിയമോപദേശവും തേടിയിരുന്നു.ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണര്‍ യുജിസിയുടെ അഭിപ്രായം തേടി. നിയമനത്തില്‍ യുജിസി ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിാണ് യുജിസിയുടെ വിദഗ്‌ദോപദേശം തേടിയത്. ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here