രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ അവധിയെടുത്തിട്ടില്ലെന്ന് അണ്ണാമലൈ; തന്റെ മാതാവിനെ കണ്ടിട്ട് 2 മാസത്തോളമായെന്നും തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ

0

ചെന്നൈ: മാറ്റത്തിനാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. രാഷ്ട്രീയ പാർട്ടികളുമായി ഏറ്റുമുട്ടാനല്ല മത്സരമെന്ന് പറഞ്ഞ അദ്ദേഹം കൊങ്കു മേഖലയിലെ കർഷകരുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും പറഞ്ഞു.താൻ രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ അവധിയെടുത്തിട്ടില്ലെന്നും തന്റെ മാതാവിനെ കണ്ടിട്ട് 2 മാസത്തോളമായെന്നും അണ്ണാമലൈ പറഞ്ഞു. മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here