കോട്ടയം: തിരുവാതുക്കലില്‍ വീട്ടില്‍ നിന്ന് 48 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. അധ്യാപികയുടെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെയും 47 കുഞ്ഞുങ്ങളെയും പിടികൂടിയത്.പാമ്പിനെ കണ്ട് പാമ്പ് പിടിത്ത വിദഗ്ധനെ അറിയിക്കുകയായിരുന്നു. പരിശോധനയിലാണ് ഇത്രയധികം പാമ്പുകളെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവയെ പിടികൂടി വീപ്പയിലാക്കി.