കുറ്റവാളികള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ടര്‍ബോ ജോസ്; വൈറലായി സെക്കന്‍ഡ് ലുക്ക്

0

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ടര്‍ബോയുടെ സെക്കന്‍ഡ് ലുക്ക് പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ മറ്റ് കുറ്റവാളികള്‍ക്കൊപ്പം നിലത്ത് ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ഷര്‍ട്ടില്ലാതെ ചെറിയ ചിരിയോടെ ഇരിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ വൈറലാവുകയാണ്.

മാസ് ആക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്.മധുരരാജയ്ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുകയാണ് ടര്‍ബോയിലൂടെ. തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടന്‍ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.

Leave a Reply