കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വി; ധരംശാലയില്‍ കാത്തിരിക്കുന്നത് നിരവധി നേട്ടങ്ങള്‍

0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു മറ്റൊരു നേട്ടം. ഉഭയകക്ഷി പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വിയും എത്തി.

നാലാം ടെസ്റ്റില്‍ 37 റണ്‍സെടുത്താണ് താരം റെക്കോര്‍ഡിനൊപ്പം എത്തിയത്. അഞ്ചാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകള്‍ കളിക്കാനിരിക്കെ റെക്കോര്‍ഡ് അടുത്ത ടെസ്റ്റില്‍ തന്നെ സ്വന്തമാക്കാനുള്ള അവസരവും യശസ്വിക്കുണ്ട്.

നിലവില്‍ കോഹ്‌ലിയും യശസ്വിയും 655 റണ്‍സ് നേടിയിട്ടുണ്ട്. 700 എന്ന മാന്ത്രിക സംഖ്യയില്‍ എത്താനുള്ള അവസരവും യശസ്വിക്കുണ്ട്. കോഹ്‌ലി ഈ പരമ്പര കളിക്കുന്നില്ല എന്നതിനാല്‍ റെക്കോര്‍ഡ് സ്വന്തം പേരില്‍ ഉറപ്പിക്കാന്‍ യുവ താരത്തിനു അവസരം നല്‍കുന്നു. 2016-17 സീസണിലെ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലാണ് കോഹ്‌ലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

Leave a Reply