30ാം പിറന്നാൾ സ്വർണ കേക്ക് മുറിച്ച് ആഘോഷിച്ച് ഉർവശി റൗട്ടേല. ഗായകൻ ഹണി സിങ്ങാണ് 24 കാരറ്റിന്റെ കേക്ക് ഉർവശിക്ക് സമ്മാനിച്ചത്. കേക്കിന് മൂന്ന് കോടി വില വരും എന്നാണ് താരം അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ ഉർവശി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
‘ലൗ ഡോസ് 2’ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു പിറന്നാളാഘോഷം. 72 മണിക്കൂർ നീണ്ട നിർത്താതെയുള്ള ഡാൻസിന് ശേഷമുള്ള പിറന്നാൾ ആഘോഷം എന്ന അടിക്കുറിപ്പിലാണ് ഉർവശി ഒരു വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് നിലകളുള്ളതായിരുന്നു കേക്ക്. അതിനു മുകളിലായി സ്വർണ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.
കേക്ക് മുറിക്കുന്ന സമയത്ത് ഹണി സിങ്ങും ഉർവശിക്കൊപ്പമുണ്ടായിരുന്നു. ചുവപ്പ് നിറത്തിലുള്ള ഹൈസ്ലിറ്റ് ഗൗണില്‍ അതീവ സുന്ദരിയായിരുന്നു ഉർവശി. ഉര്‍വശി കേക്ക് മുറിക്കുന്നതും ആദ്യ കഷ്ണം ഹണി സിങ്ങ് ഉര്‍വശിക്ക് കൊടുക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
Home entertainment മൂന്ന് കോടിയുടെ സ്വർണ കേക്ക്; ഹണി സിങ്ങിന്റെ സമ്മാനം: 30ാം പിറന്നാൾ ആഘോഷമാക്കി ഉർവശി റൗട്ടേല