പത്തനംതിട്ട: പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ (77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു. കൊട്ടാര നിര്‍വാഹക സംഘം മുന്‍ പ്രസിഡന്റായിരുന്നു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ അന്ന് ശശികുമാര വര്‍മ എടുത്ത നിലപാട് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയതും ശശികുമാര വര്‍മ ആണ്.