രക്തച്ചൊരിച്ചിലോ, സൈക്കോ വില്ലൻമാരോ ഇല്ല; എല്ലാവർക്കും ഒന്നിച്ചിരുന്ന് കാണാൻ കഴിയുന്ന ഡീസന്റ് ഇൻവസ്റ്റിഗേറ്റീവ് ഡ്രാമ

0

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഈ ജോണറിലുള്ള സിനിമകളുടെ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതുകയാണ്. അന്വേഷണത്തോടൊപ്പം തന്നെ അന്വേഷക ഉദ്യോഗസ്ഥരിലേക്കും വിരൽ ചൂണ്ടുന്ന ഈ സിനിമ ഉദ്യോഗസ്ഥരുടെ ഇമോഷണൽ വ്യാപാരങ്ങളെ പ്രേക്ഷകന് വ്യക്തമായി മനസിലാക്കി തരുന്നുമുണ്ട്.

പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലറാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. വലിയ രക്തച്ചൊരിച്ചിലുകളും സൈക്കോത്തരങ്ങളുമൊക്കെയുള്ള ക്രിമിനലുകളെ കണ്ടുമടുത്ത പ്രേക്ഷകർക്ക് ഒരു ആശ്വാസകരമായ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. സിനിമയുമായി പ്രേക്ഷകർക്ക് വളരെ വേഗത്തിൽ കണക്റ്റ് ആവാൻ കഴിയുന്ന രീതിയിലാണ് കഥ തുടങ്ങുന്നത്. ആനന്ദ് എന്ന കഥാപാത്രത്തിനെയും പ്ലോട്ടിനെയും മനോഹരമായി തന്നെ ബിൽഡ് ചെയ്യുന്നതാണ് ചിത്രത്തിന്റെ ആദ്യപകുതി. പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന ചിത്രം പതിയെ പ്രേക്ഷകരെ ഹുക്ക് ചെയ്യുകയാണ്. പ്രേക്ഷകരും ആ അന്വേഷണത്തിൽ നായകന്റെ പക്ഷം ചേരുകയും ഐക്യപ്പെടുകയും ചെയ്യും.

തെന്നിന്ത്യയിലെ സൂപ്പർ സംഗീതസംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. സീനുകളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തുന്ന സംഗീതമാണ് അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചത്. കൂടെ എൻജോയ് എൻജാമി ടീം കൂടെയായപ്പോൾ തിയേറ്ററിൽ അവിസ്മരണീയമായ അനുഭവമാണ് പ്രേക്ഷകന് ലഭ്യമായത്.

ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാലൻ, വിനീത് തട്ടിൽ എന്നിവരും ഗംഭീര പ്രകടനം നടത്തി. കൂടാതെ ഗൗതം ശങ്കറിൻറെ ക്യാമറയും സന്തോഷ് നാരായണൻറെ സംഗീതവും സൈജു ശ്രീധറിൻറെ എഡിറ്റിംഗും ദിലീപ് നാഥിൻറെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here