കാണാതായ ഒൻപതാം ക്ലാസുകാരിയെ കണ്ടെത്തി; സ്റ്റേഷനിലാക്കി മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്

0

പത്തനംതിട്ട: തിരുവല്ലയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെയും പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശി അഖിലാണ് പിടിയിലായത്. മറ്റൊരാൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.ഇന്നലെ പെണ്‍കുട്ടിയുടെയും പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്. തിരുവല്ല മാര്‍ത്തോമ്മാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാവുഭാവം സ്വദേശിനി പാര്‍വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഏറെ വൈകിയും കാണാതായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

അന്വേഷണത്തില്‍ ബസ് സ്റ്റാന്‍ഡില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടി സംസാരിക്കുന്നതും അവര്‍ക്കൊപ്പം പെണ്‍കുട്ടി ബസില്‍ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു.

Leave a Reply