പ്രണയദിനം കളറാക്കാന്‍ മീര ജാസ്മിന്റെ ‘ക്വീന്‍ എലിസബത്ത്’; ‘കേരള സ്റ്റോറി’യും വരുന്നു: ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

0

ഒടിടിയിലെ വാലന്റൈന്‍സ് വീക്ക് പ്രണയം മാത്രം നിറഞ്ഞതല്ല. വിവാദമായ കേരള സ്റ്റോറിയും ഹൊറര്‍ ചിത്രം നണ്‍ 2വും പൊറിഞ്ചു മറിയം ജോസിന്റെ തെലുങ്ക് റീമേക്ക് നാ സാമി രംഗം ഉള്‍പ്പടെ നിരവധി സിനിമകളാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ ആഴ്ച കളറാക്കാന്‍ എത്തുന്ന പുതിയ റിലീസുകള്‍.മീര ജാസ്മിനും നരേനും പ്രധാന വേഷത്തിലെത്തിയ പ്രണയ ചിത്രം വാലന്റൈസ് ദിനത്തിലാണ് ഒടിടിയില്‍ എത്തുന്നത്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ 5 ലൂടെ 14 മുതല്‍ ചിത്രം കാണാം.വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ചിത്രമാണ് സുദീപ്‌തോ സെന്നിന്റെ കേരള സ്‌റ്റോറി. തിയറ്ററില്‍ വന്‍ വിജയമായ ചിത്രം മാസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. സീ 5 ലൂടെ ഫെബ്രുവരി 16നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here