ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെയാണ് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.വി എസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുകയാണ് എന്ന തലക്കെട്ടില്‍, വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. ആലപ്പുഴയില്‍ സിറ്റിങ് എംപി എഎം ആരിഫിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.