പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു: ഡ്രൈവർ മരിച്ചു

0

കോഴിക്കോട്: പൂച്ചയെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചോമ്പാല കല്ലാമല കുഞ്ഞിമ്മാണിക്കോത്ത് സുരേന്ദ്രൻ (60) ആണു മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കേറ്റു. വടകര കേളു ബസാറിൽ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പോയ പൂച്ചയെ ഓട്ടോ ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ അടിയിൽ പൂച്ച കുടുങ്ങിയതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുരേന്ദ്രന്റെ ബന്ധു മയൂഖ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണ്.

Leave a Reply