ഒന്നിച്ചിട്ട് 43 വര്‍ഷം, വിവാഹദിനത്തിലെ മാലയും മോതിരവും അണിഞ്ഞ് രജനീകാന്തും ലതയും; ആശംസയുമായി ഐശ്വര്യ‌

0

43ാം വിവാഹവാർഷികം ആഘോഷിച്ച് തമിഴ് സൂപ്പർതാരം രജനീകാന്തും ഭാര്യ ലതാ രജനീകാന്തും. ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്ത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

രജനീകാന്തിന്റേയും ലതയുടേയും ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. വിവാഹത്തിന് അണിഞ്ഞ അതേ മോതിരവും മാലയും ധരിച്ച് നിൽക്കുന്ന ദമ്പതികളെയാണ് ചിത്രത്തിൽ കാണുന്നത്. ‘‘43 വര്‍ഷം ഒരുമിച്ച്, എന്‍റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും. എപ്പോഴും പരസ്പരം പിന്തുണച്ച് ശക്തമായി നിൽക്കുന്നവർ‌. 43 വർഷം മുൻപ് അവർ കൈമാറിയ മാലയും മോതിരവും അവർ എല്ലാ വർഷവും അണിയുന്നു. ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു.’- ഐശ്വര്യ കുറിച്ചു.

പ്രണയിച്ചാണ് രജനീകാന്തും ലതയും വിവാഹിതരായത്. 1980ല്‍ തില്ലു മുള്ള് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ചാണ് ഇവർ കണ്ടുമുട്ടുന്നത്. കോളജ് മാഗസിനു വേണ്ടി രജനീകാന്തിന്റെ അഭിമുഖമെടുക്കാനാണ് ലത എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ ലത രജനീകാന്തിന്റെ മനം കവർന്നും. അഭിമുഖത്തിന്റെ അവസാനം താരം വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ 1981ലാണ് രജനികാന്ത് ലതയെ ജീവിതസഖിയാക്കിയത്. ഐശ്വര്യയെ കൂടാതെ സൗന്ദര്യ എന്ന മകൾ കൂടി ദമ്പതികൾക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here