യൂത്തന്മാര്‍ മാറി നിന്നേ!: സ്റ്റൈലിഷായി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

0

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ താരം ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് മമ്മൂട്ടി എന്നായിരിക്കും. താരത്തിന്റെ ഓരോ പുതിയ ലുക്കിനുമായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുത്തന്‍ ലുക്കാണ്.

സുഹൃത്തിന്റെ മകന്റേ വിവാഹത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന്‍ ഇഷാന്റെ വിവാഹത്തിനാണ് താരം ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയത്. ദുബായില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

വൈറ്റ് ഷര്‍ട്ടും നേവി ബ്ല്യൂ പാന്റ്‌സുമായിരുന്നു താരത്തിന്റെ വേഷം. ബ്ലാക്ക് ഷൂ ആണ് പെയര്‍ ചെയ്തിരുന്നത്. കൂടാതെ കഴുത്തിലും കയ്യിലും സില്‍വര്‍ ആഭരണങ്ങളും അണിഞ്ഞിരുന്നു. മമ്മൂട്ടിയ്ക്ക് മാച്ച് ചെയ്ത് വെള്ള ഫ്‌ളോറല്‍ സാരിയാണ് സുല്‍ഫത്ത് ധരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്. എങ്ങനെ ഇത് സാധിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം.

ജയറാം നായകനായെത്തിയ ഓസ്‌ലര്‍ ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി എത്തിയത്. ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഹോറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here