ഇറാനിൽ ഇരട്ട സ്ഫോടനം: 53 പേർ കൊല്ലപ്പെട്ടു

0

 

ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 53 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്

 

കെർമാൻ പ്രവിശ്യയിലുള്ള ഇറാ​ൻ ​റിപബ്ലിക്കൻ ഗാർഡ്​ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി ആളുകൾ എത്തിയിരുന്നു. അവർക്കിടയിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here