ഇന്ന് 76-ാമത് കരസേനാ ദിനം; സൈനികരുടെ പോരാട്ടവീര്യത്തിൻറെ ഓർമ്മപ്പെടുത്തൽ

0

രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തർ പ്രദേശിലെ ലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമാൻഡ് ഓഫ് ആർമിയുടെ സെൻട്രൽ കമാൻഡിന് കീഴിലാണ് ഈ വർഷം പരേഡ് നടക്കുക.

Leave a Reply