യൂറോ ‘കിക്ക്’, നുരയും ‘കോപ്പ’- വീണ്ടുമെത്തുന്നു ഫുട്ബോള്‍ ‘വസന്തം’

0

മ്യൂണിക്ക്: ഫുട്ബോൾ ലോകം ഇനി വൻകര പോരിന്റെ ആരവങ്ങളിലേക്ക്. യൂറോ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു നാളെ കിക്കോഫ്. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിനു ഈ മാസം 21നും തുടക്കം. യൂറോ കപ്പിന്റെ ആതിഥേയർ ഇത്തവണ ജർമനിയാണ്. അമേരിക്കയിലാണ് കോപ്പ അമേരിക്ക പോരാട്ടം. ടി20ലോകകപ്പിനു പിന്നാലെയാണ് അമേരിക്കയിൽ ഫുട്ബോളും വിരുന്നെത്തുന്നത്.(Euro ‘Kick’,Foam ‘Copa’ – Football ‘Spring’ Comes Again,)

ജർമനി, സ്‌പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി, നെതർലൻഡ്‌സ്, ബെൽജിയം, ക്രൊയേഷ്യ, ഓസ്ട്രിയ തുടങ്ങി വമ്പൻമാർ യൂറോയിൽ പോരാടുന്നു. അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ ടീമുകളാണ് കോപ്പയിലെ പ്രമുഖർ.

മത്സരങ്ങൾ സോണി സ്പോര്ട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. യൂറോ കപ്പ് പോരാട്ടങ്ങൾ ഇന്ത്യൻ സമയം അർധ രാത്രി 12.30, വൈകീട്ട് 6.30, രാത്രി 9.30 സമയങ്ങളിലാണ്. കോപ്പ അമേരിക്ക പോരാട്ടങ്ങൾ പുലർച്ചെ 3.30, 5.30, രാവിലെ 6.30 എന്നീ സമയങ്ങളിൽ അരങ്ങേറും.

യൂറോയിൽ 24 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ആറ് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകൾ. ഓരോ ഗ്രൂപ്പിൽ നിന്നു മികച്ച രണ്ട് വീതം ടീമുകളും ആറ് ഗ്രൂപ്പുകളിൽ നിന്നു മികച്ച 4 മൂന്നാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. 16 ടീമുകൾ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും.

Leave a Reply