കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

0

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം. സമരത്തിൽ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യു‍ഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഫെബ്രുവരി എട്ടിനു ഡൽഹിയിലാണ് എൽഡിഎഫ് സമരം. സമരത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് യു‍ഡിഎഫ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here