രജനികാന്തിന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം

0

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും ക്ഷണം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയില്‍ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകള്‍ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ജനുവരി 22ന് ആണ് പ്രതിഷ്ഠാ ചടങ്ങുകള്‍.

”ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു” എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചത്.

രജനികാന്തിന് പുറമെ സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍ എന്നിവരുള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്

ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി എന്നി ദക്ഷിണേന്ത്യന്‍ താരങ്ങളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നാലായിരത്തോളം സന്യാസിമാരെയും ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here