മൂന്നാഴ്ചക്കിടെ രണ്ടുപേർക്ക് പുലിയുടെ ആക്രമണം; നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു, ഇന്ന് ജനകീയ ഹർത്താൽ

0

മൂന്നാഴ്ചക്കിടെ രണ്ട്‌ പേരെ ആക്രമിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂർ,ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കുകയാണ്‌. കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസ്സുകാരിയെ പുലി ആക്രമിച്ചുകൊന്നതിനെതുടർന്ന് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ്‌ ഹർത്താൽ. നാടുകാണി ദേവാല എരുമാട്‌ ചേരമ്പാടി പന്തല്ലൂർ എന്നിവിടങ്ങളിലെല്ലാം ഇന്നലെ നാട്ടുകാർ റോഡുപരോധിച്ചിരുന്നു. വൈകീട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. പുലിയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here