വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവം; പ്രതി പൽരാജിൻ്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ

0

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിലെ പൊലീസ് എഫ് ഐ ആർ പുറത്ത്. പ്രതി പൽരാജിൻ്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ്. കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി അച്ഛനെയും മുത്തച്ഛനേയും കുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രകോപനം ഉണ്ടാക്കിയത് പ്രതി തന്നെയെന്നാണ് വിലയിരുത്തൽ.

 

കഴിഞ്ഞ ദിവസമാണ് രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ വച്ച് പൽരാജ് പെൺകുട്ടിയുടെ അച്ഛനെ കുത്തിയത്. പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള ബന്ധുക്കളും പ്രതിയുടെ പിതൃസഹോദരൻ പാൽരാജും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

 

അതേസമയം, തന്നെ ചിലർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നും തുടർന്ന് പ്രാണരക്ഷാർത്ഥം കുത്തിയെന്നുമാണ് പ്രതിയുടെ വാദം. കത്തികുത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷസാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് അധികപോലീസിനെ വിന്യസിച്ചിട്ടുണ്ട്

Leave a Reply