ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര പ​ത്രം മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി

0

വ​ത്തി​ക്കാ​നി​ലെ ഒ​മാ​ന്റെ നോ​ൺ റെ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യി സ്വി​സ്റ്റ​ർ​ലാ​ൻ​ഡി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മ​ഹ്മൂ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഹ​സ​നി അം​ഗീ​കാ​രം പ​ത്രം വ​ത്തി​ക്കാ​ൻ സി​റ്റി രാ​ഷ്ട്ര​ത്ത​ല​വ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക്​ കൈ​മാ​റി.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്കും ജ​ന​ങ്ങ​ൾ​ക്കും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ൾ കൈ​മാ​റി. സു​ൽ​ത്താ​നേ​റ്റി​ലെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും വ​ശ​ങ്ങ​ളെ കു​റി​ച്ച് അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു. സു​ൽ​ത്താ​നും ഒ​മാ​നി ജ​ന​ത​ക്കും തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​യും ​മാ​ർ​പാ​പ്പ​യും ആ​ശം​സി​ച്ചു.

 

 

Leave a Reply